Latest NewsInternational

കനത്ത മഴ: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

ജക്കാര്‍ത്ത•കനത്ത മഴയ്ക്കിടെ യാത്രാവിമാനം ലാന്‍ഡ് ചെയ്യുന്നതിടെ റണ്‍വേയുടെ പുറത്തേക്ക് തെന്നി നീങ്ങി. ഇന്തോനേഷ്യന്‍ ദ്വീപായ ബോര്‍ണിയോയിലാണ് സംഭവം. 182 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്ന് വന്ന ലയണ്‍ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബോയിംഗ് 737-800NG വിമാനം സുപാഡിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്‌.

സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button