NattuvarthaLatest News

കോഴിക്കോട് വഴി എയർ ഇന്ത്യ കണ്ണൂർ- ഡൽഹി സർവ്വീസ് ആരംഭിയ്ക്കും

എയർ ഇന്ത്യയുടെ കണ്ണൂർ - ഡൽഹി വിമാന സർവ്വീസ് ആരംഭിയ്ക്കുന്നു

കരിപ്പൂർ; കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിയ്ച്ച് എയർ ഇന്ത്യയുടെ കണ്ണൂർ – ഡൽഹി വിമാന സർവ്വീസ് ആരംഭിയ്ക്കുന്നു .

ഏപ്രിൽ 20 മുതൽ ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. ദിവസേന ഒരു സർവ്വീസ് എന്ന നിലയ്ക്കാണ് ആ​ദ്യ ഘട്ടങ്ങളിൽ സർവ്വീസ് ഉണ്ടായിരിയ്ക്കുക.

പിന്നീട് യാത്രക്കാരുടെ തിരക്ക് അനുസരിയ്ച്ച് സർവ്വീസ് വർധിപ്പിയ്ക്കും . വിമാന സർവ്വീസുകളുടെ വേനൽകാല സമയപ്പട്ടിക അടുത്താമസം പുറത്തിറങ്ങുമ്പോൾ വിമാന സർവ്വീസും സമയക്രമവും പട്ടികയിൽ ഇടം പിടിയ്ക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button