Latest NewsIndia

ഭീകരാക്രമണം ; ഉചിതമായ മറുപടി ഇന്ത്യ നൽകണമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭീകരര്‍ക്ക് ഇന്ത്യ ഉചിതമായ മറുപടി നല്‍കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് കെജ്രിവാള്‍.

രാജ്യത്തിന് നേര്‍ക്കുള്ള അക്രമമായിട്ടാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുള്ള ജവാന്മാരുടെ ജീവൻ അവർ രാജ്യത്തിന് സമർപ്പിച്ചു.ഈ അക്രമത്തിന് ഇന്ത്യ ഉചിതമായ മറുപടി കൊടുക്കണം. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എല്ലാ പിന്തുണയും നല്‍കുന്നു.” കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്റെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ഓരോ ഭാരതീയന്റെയും ആ​ഗ്രഹം. ജാതിയുടെയും അതിര്‍ത്തിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button