Latest NewsIndia

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച കുല്‍ഭൂഷണ്‍ കേസ് : അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിയ്ക്കും

ഹേഗ് : മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങും. നാലു ദിവസമാകും വാദം നടക്കുക. . ീകര പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലിലാണു ജാദവിനു പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇത് റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരാകുക. കൂടാതെ വേണു രാജാമണി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുണ്ട്.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ബന്ധം പാക്കിസ്ഥാന്‍ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. എന്നാല്‍ മുസ്ലീം പേരിലെടുത്ത പാസ്പോര്‍ട്ട് കുല്‍ഭൂഷണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാകും പാക്കിസ്ഥാന്‍ വാദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button