Latest NewsIndia

പാക്കിസ്ഥാന്‍ അനുകൂല സമീപനം : നവ്‌ജോത് സിങ് സിദ്ധുവിന്റെ ഫോട്ടോ പഞ്ചാബ് നിയമസഭയില്‍ കത്തിച്ചു

അമൃത്സര്‍ : പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന നടത്തിയ മന്ത്രി നവജ്യോത് സിങ് സിദ്ധുവിന്റെ ചിത്രം നിയമസഭയ്്ക്കുള്ളില്‍ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദളിന്റെ എംഎല്‍എമാരാണ് ബജറ്റ് സെഷന്‍ തൊട്ടുമുമ്പായി സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചു പ്രതിഷേധം നടത്തിയത്. ബിജെപി ആംഗങ്ങളും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു.

ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായി സിദ്ധു പറഞ്ഞു. സിദ്ധുവിനെ നിയമസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു  പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം. ചോദ്യത്തരവേളയ്ക്കിടെ മജീദിയയും സിദ്ധുവും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കത്തിനും സഭ വേദിയായി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്.

ഒരു ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് ഇടെയായിരുന്നു സിദ്ധുവിന്റെ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന. തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സിദ്ധുവിന്റെ പരാമര്‍ശം. ‘ഭീകരവാദികള്‍ക്ക് ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുല്‍വാമയിലുണ്ടായ ആക്രമണം തീര്‍ത്തും ദുഃഖകരമാണ്. അങ്ങേയറ്റം അപലപിക്കുന്നു. ഇത് ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം’ എന്നായിരുന്നു സിദ്ധുവിന്റെ വാക്കുകള്‍.സിദ്ധുവിനെ തള്ളിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സിദ്ധുവിന് സൈനികരുടെ വേദന മനസിലാക്കാനായിട്ടില്ലെന്ന് പ്രതികരിച്ചു. സഭക്ക് പുറത്ത് പാകിസ്താന്റെ പതാക കത്തിച്ച് ഭരണപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button