Latest NewsKeralaIndia

ലസിതാ പാലക്കലിന് വാഹനാപകടത്തിൽ പരിക്ക്

ദുർഗ്ഗാവാഹിനി കണ്ണൂർ ജില്ലാ സഹ സംയോജകയായ ലസിത് പ്ളാക്കലിന് വാഹനാപകടത്തിൽ പരിക്ക്. ലസിത തന്നെയാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. സഹപ്രവർത്തകരോടൊപ്പം വരുമ്പോൾ പിറകിലൂടെ വന്ന ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാലിനു സാരമായ പരിക്ക് പറ്റിയ ലസിതാ പാലക്കൽ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

‘താൻ തിരിച്ചു വരും കൂടുതൽ കരുത്തോടെ’ എന്നാണു ലസിത ഫേസ്‌ബുക്കിലൂടെ തന്റെ സുഹൃത്തുക്കളോട് പറയുന്നത്. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ലസിത പാലക്കൽ. ഈ വിഷയത്തിൽ പോസ്റ്റിട്ട ലസിതയെ സാബുമോൻ അബ്ദുസമദ് അപമാനിച്ചത് വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button