Latest NewsIndia

പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഥ​ലം വി​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ബി​ക്കാ​നി​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന സാഹചര്യത്തിൽ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ര്‍​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

പാ​ക്കി​സ്ഥാ​നു​മാ​യി ആ​രും വ്യാ​പാ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടെ​രു​തെ​ന്നും പാ​ക് സ്വ​ദേ​ശി​ക​ളാ​യ ആ​ര്‍​ക്കും ജോ​ലി ന​ല്‍​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നേരത്തെ ഇന്ത്യൻ സിനിമ അസോസിയേഷൻ പാക് സിനിമാ പ്രവർത്തകരെ ഇന്ത്യയിൽ വിലക്കിയിരുന്നു. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് പാകിസ്ഥാൻ കളിക്കാരുടെ ഫോട്ടോകളും നീക്കം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button