Latest NewsInternational

45 വര്‍ഷം മുന്‍പ് കാണാതായ 11 കാരി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റില്‍

കാലിഫോര്‍ണിയ: 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. . സംഭവത്തില്‍ പ്രതിയായ 72കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാണാതാകുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടി അജ്ഞാതനോട് സംസാരിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായി

കാലിഫോര്‍ണിയ സ്വദേശിനി ലിന്‍ഡ ഒ’കീഫിനെയാണ് 1973ല്‍ കാണാതായതും പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. സമ്മര്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. വാനില്‍ എത്തിയ ഒരു അപരിചിതനോട് സംസാരിക്കുന്ന പെണ്‍കുട്ടിയെ ആണ് അവസാനമായി കണ്ടത്. നാലര പതിറ്റാണ്ടു നീണ്ട അന്വേഷണത്തിലാണ് പ്രതിയായ ജെയിംസ് നീല്‍ (72) ന്റെ അറസ്റ്റ് ന്യുപോര്‍ട്ട് ബീച്ച് പോലീസ് രേഖപ്പെടുത്തിയത്.

കൊളറാഡോ സ്വദേശിയാണ് അറസ്റ്റിലായ ജെയിംസ് നീല്‍. 1990ല്‍ ലോസ് സാഞ്ചലസില്‍ 11കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ലിന്‍ഡയുടെ കൊലയാളിയുടെ വിവരവും പോലീസ് പുറത്തുവിട്ടത്. കൊല്ലപ്പെട്ട ലിന്‍ഡയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച അജ്ഞാതന്റെ ഡി.എന്‍.എ സാംപിള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button