Latest NewsKeralaIndia

മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം

ഇസ്ലാമിലേക്ക് മതംമാറാനായി കഴിഞ്ഞ ആഴ്ചയാണ് ഇവർ പൊന്നാനി മത പരിവർത്തന കേന്ദ്രത്തിൽ എത്തുന്നത്.

മലപ്പുറം ; മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം.പൊന്നാനിയിലെ മതംമാറ്റകേന്ദ്രത്തിൽ ആണ് സംഭവം. ഇവിടുത്തെ അന്തേ വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കാലങ്ങളായി കാസര്‍കോട് താമസിച്ചു വരുന്നതിനിടെയാണ് കൊല്ലം സ്വദേശികളായ ഇവർ മതം മാറാനുള്ള തീരുമാനമെടുത്തത് . മാതാപിതാക്കളും രണ്ടുകുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇസ്ലാമിലേക്ക് മതംമാറാനായി കഴിഞ്ഞ ആഴ്ചയാണ് ഇവർ പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രത്തിൽ എത്തുന്നത്.

സ്ത്രീകളേയും പുരുഷന്‍മാരെയും മതപഠനത്തിനായി രണ്ടിടങ്ങളിലായാണ് താമസിപ്പിക്കുന്നത്. അമ്മയോടോപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അച്ഛനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അച്ഛന്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് കുട്ടി അന്തേവാസിയുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ട്.പൊന്നാനി പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button