KeralaLatest News

പരസ്യ പ്രഖ്യാപനം നടത്തി കയ്യടി നേടിയെങ്കിലും, മുഴു വാലോടെ വിരാജിക്കുന്നുവല്ലോ; കൈതപ്രത്തിനെതിരെ സിവിക് ചന്ദ്രന്‍

കോഴിക്കോട്: പരസ്യമായി ഇനി താന്‍ നമ്പൂതിരിയല്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഖ്യാപിച്ചിട്ടും ഇപ്പോഴും പിന്തുടരുക തന്നെയാണെന്ന് എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കോഴിക്കോട് കടപ്പുറത്തു വെച്ച് പരസ്യമായാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇനി താന്‍ നമ്പൂതിരിയല്ലെന്ന് പ്രഖ്യാപിച്ച് വാല്‍ മുറിച്ചു കളഞ്ഞത്. പക്ഷെ …. അദ്ദേഹത്തിന് ഏറ്റവുമൊടുവില്‍ കിട്ടിയ പുരസ്‌കാരത്തിന്റെ റിപ്പോര്‍ട്ടിലും കൈതപ്രം നമ്പൂതിരി തന്നെയെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മുറിച്ചെറിഞ്ഞിട്ടും പിന്തുടരുന്ന നമ്ബൂരി വാല്‍ …..

കോഴിക്കോട് കടപ്പുറത്തു വെച്ച് പരസ്യമായാണ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി ഇനി താന്‍ നമ്ബൂതിരിയല്ലെന്ന് പ്രഖ്യാപിച്ച് വാല്‍ മുറിച്ചു കളഞ്ഞത്.

പക്ഷെ …. അദ്ദേഹത്തിന് ഏറ്റവുമൊടുവില്‍ കിട്ടിയ പുരസ്‌കാരത്തിന്റെ റിപ്പോര്‍ട്ടിലും കൈതപ്രം നമ്ബൂതിരി തന്നെ. അതെന്തര് ? ഒരാളെ വാല് മുറിച്ചുകളയാന്നും സമ്മതിക്കില്ലെന്നോ ?.

അന്നാ പരസ്യ പ്രഖ്യാപനം നടത്തി കയ്യടി നേടിയെങ്കിലും അദ്ദേഹം തന്റെ ഫേസ്ബുക് പേജില്‍ പോലും മുഴു വാലോടെ വിരാജിക്കുന്നുവല്ലോ
ആര് ആരെയാണ് കബളിപ്പിക്കുന്നത് ?

 

https://www.facebook.com/photo.php?fbid=628958424213375&set=a.206847853091103&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button