Latest NewsNewsIndia

സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തത് വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

പ്രോട്ടോക്കോള്‍ മറികടന്ന് ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ മോദി അതിഥിയെ ആലിംഗനം ചെയ്യുകയും ചെയ്തു. പാകിസ്ഥാന്‍ സന്ദര്‍ശിച്ച ശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്. പാകിസ്ഥാന് 2000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത സൗദി കിരീടാവകാശിയെ വിമാനത്താവളത്തിലെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ചത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. ഭീകരവാദത്തെ നേരിടാന്‍ പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്ത്യ – സൗദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാനെ നേരിട്ടു പരാമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ സൗദി കിരീടാവകാശി തയ്യാറായതുമില്ല എന്നതും വിമര്‍ശനത്തിന് കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button