CricketLatest News

ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്; ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാനിയുടെ അപേക്ഷ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാൻ സ്വദേശിയായ ആദിലായിരുന്നു കുറച്ച് നാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ ഇന്ത്യ- പാകിസ്ഥാൻ ബന്ധം ഉലയുന്ന സാഹചര്യത്തിൽ ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദിൽ. ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരം റദ്ദാക്കരുതെന്നാണ് യുവാവ് അഭ്യർത്ഥിക്കുന്നത്. മത്സരം ബഹിഷ്കരിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പുല്‍വാമ ആക്രണത്തിന് ശേഷവും ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് ആദിൽ വ്യക്തമാക്കുന്നു.

2004ലും 2006ലും പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ താരങ്ങളോട് ചോദിച്ചാല്‍ പാകിസ്ഥാനിൽ അവർക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ച് മനസിലാകും. തങ്ങള്‍ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ സ്നേഹം ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ഷഹീദ് അഫ്രീദിയും ഷോയിബ് അക്തറും എത്രവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മില്‍ എന്നും ഉറച്ച സ്നേഹബന്ധമുണ്ടായിരുന്നു. സച്ചിന്‍ ഒപ്പിട്ട് നല്‍കിയ ഇന്ത്യന്‍ ജഴ്സി ഇന്നും അഫ്രീദിയുടെ വീട്ടില്‍ ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇങ്ങനെയുള്ള കാരണങ്ങൾ ഉള്ളപ്പോൾ ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കരുതെന്നും ആദിൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button