KeralaLatest News

കാസര്‍കോട് ഇരട്ടക്കൊലപാതകം; ടിക് ടോകിലും വാളേന്തി പ്രതികള്‍

 

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി നില്‍ക്കുന്ന ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കേസിലെ രണ്ടാം പ്രതി സജി ജോര്‍ജും ഏഴാം പ്രതി ഗിജിനുമാണ് വീഡിയോയില്‍ ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ടിക് ടോക്കില്‍ പബ്ലിഷ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കൊലക്കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നാലെയാണ് ടിക് ടോക് വീഡിയോ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. വീട്ടില്‍ നിന്നും വടിവാളുമായി ഇറങ്ങി കാറിലേക്ക് കയറുന്ന വീഡിയോയാണ് ഇവര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ പ്രതികളിലൊരാള്‍ മറ്റൊരാളുടെ കൈയിലേക്ക് വാള്‍ എറിഞ്ഞു കൊടുക്കുന്നതും കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button