Latest NewsIndia

ബോംബ്സ്ഫോടനം കൊണ്ടുപോയത് കൈ മാത്രം; മനക്കരുത്തിന് മുന്നില്‍ ഈ ചെറുപ്പക്കാരനെ ആര് തോല്‍പ്പിക്കാന്‍

2006 ലെ മുംബൈ ലോക്കല്‍ ട്രെയിനില്‍ ബോംബ് സ്ഫോടനത്തില്‍ ഇടത് കൈ നഷ്ടപ്പെട്ട വ്യക്തിയാണ് മഹേന്ദ്ര പിറ്റലെ. എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ തേടിപ്പിടിക്കുന്നതിന് പിറ്റലെയ്ക്ക് അതൊന്നും തടസമായില്ല. എങ്ങനെയൊക്കെ ബുദ്ധിമുട്ടേറിയ വഴികളാണെങ്കിലും അവരെ നേരിടാന്‍ താന്‍ എപ്പോഴും തയ്യാറാണെന്നെും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാന്‍ താന്‍ ഒരിക്കലുംആഗ്രഹിക്കുന്നില്ലെന്നും ഈ നാല്‍പ്പത്തിനാലുകാരന്‍ പറയുന്നു. ഒരു വാണിജ്യകലാകാരനും ശില്പിയുമാണ് പിറ്റലെ

ഉഗ്രമായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പിറ്റലേയുടെ കൈ മുറിക്കേണ്ടി വന്നെങ്കിലും പിന്നീട് ക്രിത്രിമ കൈ വച്ചായിരുന്നു ഈ കലാകാരന്‍ തന്റെ കലാസപര്യ തുടര്‍ന്നത്. ഇപ്പോള്‍ വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് വേണ്ടിയാണ് പിറ്റേല്‍ ജോലി ചെയ്യുന്നത്. സ്ഫോടനത്തിനുമുമ്പ് പിറ്റലെ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും അവയ്ക്ക് നിറം നല്‍കിയുമൊക്കെ ചെയ്തിരുന്നു. ഒപ്പം ബൈക്ക് റൈഡിംഗും ഇഷ്ടപ്പെട്ടിരുന്ന പിറ്റലെ കൈ നഷ്ടപ്പെട്ടതിന് ശേഷവും ഈ ആഗ്രഹങ്ങളൊക്കെ സാക്ഷാത്കരിക്കുന്നുണ്ട്.

പിറ്റലെയും മനക്കരുത്ത് കണ്ട് ഒട്ടേറെപ്പേര്‍ ഇദ്ദേഹത്തിനൊപ്പം ബൈക്ക് റാലിയില്‍ പങ്കടുക്കുന്നുണ്ട്. ഭിന്നശേഷിക്കാരെ സഹായിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പലപ്പോഴും ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി പ്രവര്‍ത്തിക്കുമ്പോവുണ്ടാകുന്ന അനുഭവങ്ങളും പിറ്റലെ പങ്കുവയ്ക്കുന്നുണ്ട്. ഒരു കുറവുമില്ലാഞ്ഞിട്ടും നിരാശപ്പെട്ട് ജീവിതം പാഴാക്കുന്നവര്‍ക്കിടയില്‍ ഒരു വലിയ പ്രചോദനമാണ് പിറ്റലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button