Latest NewsKerala

രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കായികമായി നേരിടാമെന്ന സി.പി.എമ്മിന്റെ തന്ത്രം വിലപ്പോവില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

കൊല്ലം : രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കായികമായി നേരിടാമെന്ന സി.പി.എമ്മിന്റെ തന്ത്രം വിലപ്പോവില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. സി.പി.എം.കാരുടെ മര്‍ദനമേറ്റ് നെടുങ്ങോലം ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നസ്‌റുദീനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിന് നേതൃത്വംനല്‍കുന്ന സി.പി.എം. തന്നെ കൊലയാളി സംഘമായി മാറിയിരിക്കുന്നു. കൊലയാളികളായ ക്വട്ടേഷന്‍ സംഘങ്ങളെ മാത്രമല്ല ക്വട്ടേഷന്‍ നല്‍കിയ സി.പി.എം. നേതാക്കളെയും നിയമനടപടിക്ക് വിധേയരാക്കണം.

സര്‍ക്കാര്‍ ആയിരംദിനം ആഘോഷിക്കുന്നത് നിരപരാധികളെ കൊന്നുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞുകോണ്‍ഗ്രസ് നേതാക്കളായ നെടുങ്ങോലം രഘു, പരവൂര്‍ സജീബ്, മോഹന്‍ദാസ്, ആര്‍.എസ്.പി. നേതാവ് പ്ലാക്കാട് ടിങ്കു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button