KeralaLatest News

ശബരിമല ഹര്‍ത്താല്‍ ; 990 കേസുകൾ, സർക്കാരിന് 38. 52 ലക്ഷം രൂപ പ്രാഥമിക നഷ്ടം

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്തുണ്ടായ ഹർത്താലിന്റെ നാശനഷ്ട കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 38. 52 ലക്ഷം രൂപയുടെ പൊതുമുതൽ പ്രാഥമിക നഷ്ടമായി കണക്കാക്കുന്നു. 6.45 രൂപയുടെ സ്വകാര്യ വസ്തുക്കളും തകർത്തു. 3 കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് ഉണ്ടായിട്ടുണ്ട്. ശബരിമല കർമസമിതിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം.  ഇതിന്റെ ഭാരവാഹികളായ സെൻകുമാർ ,കെ.എസ് രാധാകൃഷ്ണൻ ,കെ പി ശശികല എന്നിവരിൽനിന്ന് തുക ഈടാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ 150 പോലീസുകാർക്ക് പരിക്ക്. 41 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button