Latest NewsIndia

സാരിഡോൺ ഗുളികകളുടെ വിലക്ക് മാറ്റി

സാരിഡോൺ ഗുളികകളുടെ വിലക്ക് സുപ്രീം കോടതി നീക്കി. നിരോധിക്കപ്പെട്ട വേദനസംഹാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഏറെക്കാലമായി വിപണിയില്‍ ഉണ്ടായിരുന്ന സാരിഡോണിന് തിരിച്ചടിയായത്.2018 സെപ്റ്റംബറിലാണ് ഈ ഗുളികകളുടെ ഉല്പാദനവും വിതരണവും വില്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെതിരെ സാരിഡോണ്‍ നിര്‍മ്മാതാക്കളായ പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സുരക്ഷയുടെ പേരില്‍ 328 മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഈ ലിസ്റ്റില്‍ സാരിഡോണ്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ ഒമ്പത് ലക്ഷത്തില്‍പരം കടകളില്‍ ഈ ടാബ്ലെറ്റ് വിതരണം ചെയ്തിരുന്നു. ഓരോ സെക്കന്റിലും 31 സാരിഡോണ്‍ വീതം വിറ്റുകൊണ്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button