Latest NewsKerala

മുന്‍ ഡിജിപി സെന്‍കുമാറിന് സര്‍ക്കാറില്‍ നിന്നും കോടതിയില്‍ നിന്നും തിരിച്ചടി : സെന്‍കുമാര്‍ 990 കേസുകളില്‍ പ്രതി

സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയാണെന്ന് കോടതി

കൊച്ചി : മുന്‍ ഡിജിപി സെന്‍കുമാറിന് സര്‍ക്കാറില്‍ നിന്നും കോടതിയില്‍ നിന്നും തിരിച്ചടി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് മുന്‍ ഡിജിപി സെന്‍കുമാറും കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചത്.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും.

തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയില്‍ കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍ എന്നിവരെ കൂടാതെ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മ സമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, ബിജെപി, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ തുടങ്ങിയവരും 990 കേസുകളില്‍ പ്രതിയാക്കുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button