KeralaLatest News

നീണ്ട കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്‌തു

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗവര്‍ണര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടനച്ചടങ്ങാണ് ഇപ്പൊൾ നടത്തിയത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഈ ടെർമിനലിൽ ഉൾക്കൊള്ളാൻ കഴിയും. 120 കോടി രൂപ ചെലവഴിച്ചാണ് 17000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കസ്റ്റംസ്, എമിഗ്രഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളും ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് വീതം എക്‌സറേ മെഷീനുകളും എമിഗ്രേഷന്‍ കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button