Latest NewsInternational

കിച്ചന്‍ ഫോര്‍ റെന്റ് ,ചൈനയുടെ വിശപ്പടക്കാന്‍ കഴിയാതെ ഹോട്ടലുകള്‍

 

ചൈനയുടെ വിശപ്പടക്കുവാന്‍ ഹോട്ടലുകള്‍ക്കും സാധ്യമാകുന്നില്ല. ഓണ്‍ലെനിലൂയൈത്തെുന്ന ഓര്‍ഡര്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഹോട്ടലുകള്‍. ഈ അവസ്ഥയില്‍ ഒരു മികച്ച ബിസിനസ് സംരംഭത്തിനുള്ള സാധ്യതയാണ് ഇവിടെ തെളിഞ്ഞു വരുന്നത്.

പാചകശാലയ്ക്കു മാത്രമായി സ്ഥലം പങ്കിട്ട് നല്‍കുക വഴി റെസ്റ്റോറന്റുകള്‍ക്കു തങ്ങളുടെ അധിക ചെലവ് ഒഴിവാക്കാന്‍ സാധിക്കും. ബെയ്ജിങ് ആസ്ഥാനമായ പാണ്ട സെലെക്ടഡ് ആണ് അന്താരാഷ്ട്ര സഹായത്തോടെ 5 കോടിയുടെ നിക്ഷേപം നടത്തുന്നത്. ഈ മേഖലയില്‍ തദ്ദേശീയമായ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതിനും യൂബര്‍ ടെക്‌നോളോജിസ് മുതലായ ഭീമന്മാര്‍ കണ്ണ് വയ്ക്കുന്നതിനും മുന്‍പേ മാര്‍ക്കറ്റ് കൈയടക്കാനുമാണ് പാണ്ട ലക്ഷ്യമിടുന്നത്.

ടൈഗര്‍ ഗ്ലോബല്‍ മാനേജ്മന്റ്, ഡി സി എം, ജന്‍ബ്രിഡ്ജ് തുടങ്ങിയവയാണ് പാണ്ടയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. പാചകശാല നല്‍കുന്നതിന് പുറമെ, വിതരണത്തിനും, വിപണനത്തിനും പാണ്ട സഹായിക്കും. മാസാടിസ്ഥാനത്തില്‍ കിട്ടുന്ന ഫീസിനു പുറമെ, വിതരണ ശൃംഖലയായ മൈ ട്യുന്‍, എല്‍എം എന്നിവയില്‍ ടാറ്റ അനാലിസിലൂടെ മെനു തയാറാക്കുന്നതിന് അധികം ചാര്‍ജും ഈടാക്കുന്നുണ്ട്.

ചൈനയുടെ ജനസംഖ്യയും, മൊബൈല്‍ ഫോണുകളുടെ വര്‍ധനവും മാര്‍ക്കറ്റ് കൂടുതല്‍ ഉണര്‍ത്തുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. പാണ്ട സെലെക്ടഡ് സ്ഥാപകനായ ഹെയ്പെങ് ലി 2016 തുടങ്ങിയ സംബറാബാദില്‍ ഇപ്പോള്‍ 100 പരം പാചകശാലകള്‍ ഉണ്ട്. ഒരു അടുക്കള 500 ച.മി ആണ് , 15 മുതല്‍ 20 ഹോട്ടലുകള്‍ വരെ ഇവിടെ പ്രവര്‍ത്തിക്കും. ഇപ്പോള്‍ ലാഭത്തിലല്ലെങ്കിലും എട്ട് മാസത്തിനുള്ളില്‍ പാചകശാലകള്‍ ഇരട്ടിയായി വിപൂലീകരിക്കപ്പെടുമെന്നാണ് ലി പറയുന്നത്. ചൈനക്ക് പുറത്തു ഇത്തരം പങ്കിടുന്ന ഹോട്ടലുകളെ ക്ളൗഡ് കിച്ചന്‍ അഥവാ വിറ്റ്‌ല് റെസ്റ്റോറന്റ് എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ തനതു സംസ്‌കാരം ഉള്ളതും, തദ്ദേശീയനായതും തന്റെ ബിസിനസിന് സഹായകമാകും എന്ന് ലി കണക്കുകൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button