Devotional

ശുഭകരമായ പ്രവർത്തനങ്ങൾക്ക് മുൻപ് ഗണപതിയെ ആരാധിക്കാം

ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന്‍ വിനായകന്‍ എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതൊരു പ്രവര്‍ത്തിയുടെ തുടക്കത്തിലും വിനയകനാണ് ആരാധനയും ആദരവും അര്‍പ്പിക്കേണ്ടത്. കാരണം തടസങ്ങള്‍ നീക്കുന്ന ദൈവമാണ് വിഗ്ന രാജ, വിഗ്നേശ് എന്നിങ്ങനെയും അറിയപെടുന്ന ഗണപതി. പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനുമുള്ള ചില ഗണേശമന്ത്രങ്ങൾ നോക്കാം.

വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ ||

ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും ഈ മന്ത്രം ജപിക്കുന്നതിലൂടെ സാധിക്കും. ജീവിതത്തില്‍ ആരോഗ്യം, ധനം, സൗഭാഗ്യം, പ്രശസ്തി, സമൃദ്ധി, ജീവിത വിജയങ്ങൾ എന്നിവ കൊണ്ടു വരാനും സഹായിക്കുന്നു.

സിദ്ധി വിനായക് മന്ത്രം : “ഓം നമോ സിദ്ധി വിനായക സർവ്വ കാര്യ കർതൃ സർവ്വ വിഘ്‌ന പ്രശമന്യേ സർവാർജയ വശ്യകർണായ സർവജാൻ സർവാശ്രീ പുരുഷ് ആകർഷനായ ശ്രീങ് ഓം സ്വാഹ.”

ജീവിതത്തിൽ വിജയം, ജ്ഞാനം, സമൃദ്ധി എന്നിവ കൈവരിക്കാൻ ഈ മന്ത്രം സഹായിക്കുന്നു

ഋണം ഹരിത മന്ത്രം : “ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് “

കടങ്ങൾ നീക്കം ചെയ്ത് ജീവിതത്തിൽ സമൃദ്ധി ഉണ്ടാക്കുവാനും അവരെ അനുഗ്രഹിക്കുവാനും ഈ മന്ത്രം ജപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം

ഗണേശ് ഗായത്രി മന്ത്രം : “ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്.

ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്ന ഈ മന്ത്രം ധൈര്യം, നീതി, വ്യക്തമായ കാഴ്ചപ്പാട് എന്നിവ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button