Latest NewsNewsIndia

അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല; റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നു?

താരത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോക ഹിന്ദു കൗണ്‍സില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയ പോപ് ഗായിക റിഹാന വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. ഗായികയുടെ പുതിയ ഫോട്ടോഷൂട്ടാണ് വിവാദമായിരിക്കുന്നത്. അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല അണിഞ്ഞതാണ് വിവാദമായത്. ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

Read Also: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക; കേരളത്തിൽ അട്ടിമറി വിജയം ഉറപ്പാക്കി ബിജെപി

താരം തന്റെ ട്വിറ്റര്‍ പേജിലുടെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചു. ഫെയ്‌സ്ബുക്കിനും ട്വിറ്ററിനുമെതിരെ പോലീസില്‍ പരാതി നല്‍കിയതായും താരത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോക ഹിന്ദു കൗണ്‍സില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button