KeralaLatest NewsNews

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക; കേരളത്തിൽ അട്ടിമറി വിജയം ഉറപ്പാക്കി ബിജെപി

ക്രോസ് വോട്ടിംഗ് മറികടക്കാന്‍ ബി.ജെ.പി പ്രത്യേക തന്ത്രത്തിന് രൂപം നല്‍കുമെന്നും എം.ടി രമേശ് പറഞ്ഞു.

കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം ഉറപ്പാക്കി ബിജെപി. കേരളത്തില്‍ ബിജെപിക്ക് വന്‍വിജയം നേടാന്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക ഒരുങ്ങുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിംഗ് മറികടക്കാന്‍ ബി.ജെ.പി പ്രത്യേക തന്ത്രത്തിന് രൂപം നല്‍കുമെന്നും എം.ടി രമേശ് പറഞ്ഞു.

Read Also: ‘പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമി’; സുനില്‍ പി. ഇളയിടത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി കെ. സുരേന്ദ്രന്‍

എന്നാൽ ഇന്ത്യ മുഴുവന്‍ ബി.ജെ.പി ജയിക്കുന്നു എന്നാല്‍ കേരളത്തില്‍ അതിന് സാധിക്കുന്നില്ല. കേരളത്തില്‍ ബി.ജെ.പി നേരിടുന്ന ഈ വെല്ലുവിളി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ക്രിസ്ത്യന്‍ സമൂഹം ഉന്നയിച്ചിട്ടുള്ള അവരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിലൊക്കെത്തന്നെ ബിജെപിക്ക് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകള്‍ ഞങ്ങളുടെ പ്രകടനപത്രികയിലുമുണ്ടാകുമെന്നും എം.ടി.രമേശ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button