KeralaLatest NewsIndia

സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തത് പണമടക്കാത്തതിനാലെന്ന് റെയിൽവേ

പരസ്യ കരാറുകാർ പണം നൽകാത്തതിനാലാണ് റെയിൽവെ പരസ്യം നീക്കം ചെയ്തത്.

തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിൽ കേരള സർക്കാരിന്റെ 1000 ദിന പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ സ്റ്റേഷൻ ഡയറക്ടറെ ഉപരോധിക്കുന്നതിനിടെ റെയിൽവെ ഡിവിഷണൽ കൊമേഴ്സ്യൽ മനേജറെ അസഭ്യം പറഞ്ഞ് എ സമ്പത്ത് എം പി യുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ സംഘം. പരസ്യ കരാറുകാർ പണം നൽകാത്തതിനാലാണ് റെയിൽവെ പരസ്യം നീക്കം ചെയ്തത്. റെയിൽവേക്ക് പണം നൽകാനുണ്ടെന്ന് ലീമാക്സ് കമ്പനിയും വ്യക്തമാക്കി.

ബോർഡുകൾ സ്ഥാപിച്ചത് റെയിൽവെയുടെ അനുവാദമില്ലാതെയാണെന്ന് ലീമാക്സ് കമ്പനി ഉടമയും സമ്മതിച്ചു.തിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക് കൊമേഴ്സ്യൽ മനേജർ രജേഷ് ചന്ദ്ര എന്നീ ഉദ്യോഗസ്ഥരോടാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും ജന പ്രതിനിധിയുമായ എ സമ്പത്ത് എംപി ഷുഭിതനായത്.പരസ്യ ബോർഡുകൾ സ്ഥാപിക്കാനായി റെയിൽവെയുമായി കരാർ എടുത്തിരിക്കുന്ന ലീ മാക്സ് കമ്പനി 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതു കൊണ്ടാണ് ബോർഡ് നീക്കം ചെയ്യാൻ കാരണം.

പണം അടച്ചു കഴിഞ്ഞാൽ പരസ്യം പുനസ്ഥാപിക്കുമെന്ന് റെയിൽവെ കൊമേഴ്സ്യൽ മാനേജർ രജേഷ് ചന്ദ്ര പറഞ്ഞു.അതെസമയം പരസ്യ കമ്പനി പണം നൽകാത്തതിനാൽ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തതിനെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുകയാണ് ഇടതു നേതാക്കൾ എന്നാണു ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button