CricketLatest NewsSports

കളിക്കളത്തിലം ഇന്ത്യ-പാക്ക് പോര്; ഇന്ത്യയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ഒളിമ്പിക് കമ്മിറ്റി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്‌നത്തില്‍ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക് താരങ്ങള്‍ക്കും പരിശീലകനും വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് കടുത്ത നടപിടിയുമായാണ് ഒളിമ്പിക് കമ്മറ്റി രംഗത്തു വന്നിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ ഒളിമ്പിക്‌സ് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ നടത്തുന്നതിന് ഐ.ഒ.സി വിലക്കേര്‍പ്പെടുത്തി.നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍, ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാ താരങ്ങളേയും പങ്കെടുപ്പിക്കുമെന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുമുള്ള റിട്ടണ്‍ ഗ്യാരന്റിയാണ് ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്.

മത്സരങ്ങള്‍ക്ക് ആഥിതേയത്വം വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമെ, ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് രാജ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. പ്രശനത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.ഒളിംപിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയുമായി നടത്തി വരുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുന്നതായും ഒളിംമ്പിക് കമ്മറ്റി അറിയിച്ചു. 2026ല്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിംപിക്സ്, ഏഷ്യന്‍ ഗെയിംസ് 2030, 2032ലെ ഒളിംപിക്സ് എന്നിവയ്ക്ക് ആഥിതേയത്വം വഹിക്കാന്‍ ഇന്ത്യ ശ്രമം നടത്തി വരുന്നതിനിടെയാണ് ഐ.ഒ.സി ഇത്തരമൊരു കടുത്ത നടപടി എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button