KeralaLatest News

ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം; രണ്ടുപേർ പിടിയിൽ

ഏനാത്ത് : ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. അടൂർ അറുകാലിക്കൽ കുതിരമുക്കിൽ വാടകയ്ക്കു താമസിക്കുന്ന കുന്നിട അഞ്ചുമല പുത്തൻ വീട്ടിൽ ഉണ്ണി (22), കൊടുമൺ ഐക്കാട് ദിലീപ് ഭവനിൽ ദിലീപ് (22) എന്നിവരെയാണ് രണ്ടു മോഷണ കേസുകളിലായി അറസ്റ്റു ചെയ്തത്.

ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കു നൽകുന്ന കടകളിൽ നിന്ന് ആംപ്ളിഫയറുകൾ മോഷ്ടിച്ച് വിൽപന നടത്തുകയായിരുന്നു ഇരുവരും. അടൂർ തിരുമങ്ങാടുള്ള ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ നിന്ന് ആംപ്ളിഫയർ മോഷ്ടിച്ച കേസിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. കൈപ്പട്ടൂരിലുള്ള കടയിലാണ് ഇതു വിറ്റത്.

കഴിഞ്ഞ 19 നായിരുന്നു മോഷണം. പുനലൂർ ഭരണിക്കാവിലുള്ള കടയിൽ നിന്ന് 2 പേരും കൂടി ചേർന്നാണ് രണ്ടാമത്തെ മോഷണം നടത്തിയത്. ഇവിടെ നിന്നു മോഷ്ടിച്ച ആംപ്ലിഫയർ അടൂരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ വിറ്റു. കഴിഞ്ഞ 12 നായിരുന്നു മോഷണം നടത്തിയത്. രണ്ടുപേരും മോഷണം നടത്തിയ കടകളിൽ നേരത്തെ ജോലി ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button