Latest NewsIndia

ഭീകരവാദത്തെ നേരിടാൻ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് വീണ്ടും സർവേ

നരേന്ദ്രമോദി സർക്കാരിന്റെ പാകിസ്താൻ, കശ്മീർ നയങ്ങൾ ശരിയെന്ന് 47 ശതമാനം പേർ.

ഭീകരവാദത്തെ നേരിടാൻ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് ഇന്ത്യ–ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലായാണ് ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടുഡേയുടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി (Political Stock Exchange) ചേർന്ന് സർവെ സംഘടിപ്പിത്. 49 ശതമാനം പേരാണ് നരേന്ദ്രമോദിക്ക് വോട്ടുചെയ്തത്. അതെ സമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമാന് ലഭിച്ചിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിനാണ് മൂന്ന് ശതമാനം പേർ വോട്ടുചെയ്തത്. അറിയില്ല എന്ന ഉത്തരം 21 ശതമാനം പേര് നൽകി. നരേന്ദ്രമോദി സർക്കാരിന്റെ പാകിസ്താൻ, കശ്മീർ നയങ്ങൾ ശരിയെന്ന് 47 ശതമാനം പേർ. യുപിഎ സർക്കാരിനേക്കാൾ മികച്ചതാണിതെന്നും സർവെ ഫലം പറയുന്നു. ബിന്‍ലാദനെതിരെ അമേരിക്ക നടത്തിയതിന് സമാനമായി മസൂദ് അസ്‌ഹറിനെതിരായി ആക്രമണം വേണമെന്ന് 18 ശതമാനം. സാമ്പത്തികവും നയതന്ത്രപരവുമായി പാകിസ്താനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് 15 ശതമാനം പേർ. ‌

2016ലെ മിന്നലാക്രമണം പാക് സ്പോൺസേർഡ് ഭീകരവാദത്തെ ഒരുപരിധി വരെ തടയാൻ സഹായിച്ചെന്ന് 58 ശതമാനം പേർ പറയുന്നു. 25 ശതമാനം പേരാണ് ഇതിനോട് വിയോജിച്ചത്. നിലവിൽ ഭീകരവാദത്തെ നേരിടാന്‍ പാകിസ്താനുമായി യുദ്ധമാണ് വേണ്ടതെന്ന് സർവെയിൽ പങ്കെടുത്ത ഭൂരിഭാഗം അഭിപ്രായപ്പെട്ടു. 36 ശതമാനം പേരാണ് യുദ്ധം വേണമെന്ന് അഭിപ്രായപ്പെട്ടത്. 23 ശതമാനം പേർ മിന്നലാക്രമണത്തെ പിന്തുണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button