Latest NewsIndia

പുല്‍വാമ ഭീകരാക്രമണം : പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി

ജയ്പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപെട്ടു പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുൽവാമ ആക്രമണമെന്നു നരേന്ദ്രമോദി പറഞ്ഞു.

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ താൻ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടാമെന്ന ധാരണയിൽ തങ്ങളിരുവരും എത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ അന്ന് പറഞ്ഞത് അദ്ദേഹം പറയുന്ന വാക്കുകളില്‍ ഉറച്ച്‌ നില്‍ക്കുമെന്നായിരുന്നു. പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് പരിശോധിക്കപ്പെടുന്ന സമയമാണിതെന്നും  ഭീകരവാദത്തിനെതിരെ പാക് പ്രധാനമന്ത്രി ശബ്ദമുയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭീകരവാദത്തോടും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തികളോടുമാണ് രാജ്യത്തിന്‍റെ പോരാട്ടം. കാഷ്മീരിനു വേണ്ടിയാണ് രാജ്യത്തിന്‍റെ പോരാട്ടം. അല്ലാതെ കാഷ്മിരിനോ കാഷ്മീരികള്‍ക്കോ എതിരായല്ല. അത് ജനങ്ങള്‍ മനസിലാക്കണമെന്നു പറഞ്ഞു കൊണ്ട് പുല്‍വാമ ആക്രമണത്തിനു പിന്നാലെ വിവിധയിടങ്ങളില്‍ കാഷ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന അക്രമങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകരുതെന്നു അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button