Latest NewsHealth & Fitness

ചില ദമ്പതികളെ കാണുമ്പോൾ സഹോദരങ്ങളെപോലെ തോന്നാറുണ്ട് ; കാരണമറിയാം !

ചില ദമ്പതികളെ കണ്ടാൽ സഹോദരങ്ങളെപോലെയുണ്ടെന്ന് നമ്മൾ പറയാറില്ലേ. അതിന്റെ കാരണം എന്താണെന്ന് ചിന്ദിച്ചിട്ടുണ്ടോ. അതിന്റെ പേരിൽ ഒരു പഠനം തന്നെയുണ്ട് അമേരിക്കയിൽ.‘Convergence of appearance’ എന്നാണ് ഇതിനെ ശാസ്ത്രം വിളിക്കുന്നത്. ദീര്‍ഘകാലം ഒന്നിച്ചുള്ള ജീവിതം കൊണ്ട് ദമ്പതികള്‍ക്കിടയില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

കുടുംബ ജീവിതത്തിന്റെ ആദ്യനാളുകളിൽ രണ്ടാള്‍ക്കും സമാനതകള്‍ കുറവാണെങ്കിലും വര്‍ഷങ്ങള്‍ പോകവെ അറിയാതെ വന്നു പോകുന്ന ഈ സാമ്യത യാഥാര്‍ഥ്യം തന്നെയാണെന്നു കണ്ടെത്തല്‍. ഏകദേശം 25 വര്‍ഷമൊക്കെ ഒന്നിച്ചുള്ള ജീവിതം കൊണ്ടുണ്ടാകുന്നതു തന്നെയാണ് ഈ സമാനത.

നമുക്ക് ചുറ്റും എപ്പോഴുമുള്ള ആളുകളെ അനുകരിക്കാനുള്ള പ്രവണത നമ്മളില്‍ അറിയാതെ തന്നെയുണ്ട്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഏറ്റവും പ്രിയപ്പെട്ടവരുടെ രീതികള്‍, സ്‌റ്റൈലുകള്‍, ശബ്ദം എന്നിവ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരാള്‍ക്കൊപ്പം വര്‍ഷങ്ങള്‍ തന്നെയുള്ള സഹവാസം കൊണ്ട് ഇത് നമ്മള്‍ കൂടുതലായി ചെയ്യുന്നു. പ്രതിരോധശേഷി നമ്മുടെ ജീവിതശൈലിയുടെ കൂടി പ്രതിഫലനമാണ്. ദമ്പതികള്‍ക്കിടയില്‍ വര്‍ഷങ്ങളായുള്ള ഈ ഇഴയടുപ്പം മൂലം അവരില്‍ പ്രതിരോധ ശേഷി വരെ സമാനമാകുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button