Latest NewsSaudi ArabiaGulf

സൗദി ജയിലില്‍ നിന്ന് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിറക്കി. ഇത് നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമേകുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം . ആകെ തടവുകാരുടെ എണ്ണം 1700 ലധികം വരുമെന്നാണ് അനൗദ്യോഗിക വിവരം.ലഹരി മരുന്ന് കടത്ത്, കൊലപാതകം, മോഷണം, വഞ്ചന, മദ്യനിര്‍മാണം, വ്യഭിചാരം, പണാപഹരണം, ചൂതാട്ടം, വാഹനാപകടം തുടങ്ങി നിരവധി കേസുകളില്‍ പെട്ടവരാണ് ഇവര്‍. ഇതില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ഉണ്ട്.

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെയും തൊഴില്‍ വിഭാഗത്തിന്റൈയും പിടിയിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തടവുപുള്ളികളുടെ കണക്കില്‍പെടില്ല.തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാര്‍ നിലവിലുണ്ട്. 1700 ലധികം വരുന്ന തടവുകാരില്‍ ആരെല്ലാം മാപ്പിനര്‍ഹരാകും എന്ന് തീരുമാനമായിട്ടില്ല. ആരൊക്കെ മാപ്പിന് അര്‍ഹരാവും എന്ന് തീരുമാനമായിട്ടില്ല. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള സൗദി പ്രവിശ്യകളിലെ ജയിലുകളില്‍ 400 ഉം റിയാദ് ഇന്ത്യന്‍ എംബസിയുടെ കീഴിലെ പ്രവിശ്യകളില്‍ 1300ഉം ഇന്ത്യാക്കാര്‍ തടവുകാരായുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button