Latest NewsHealth & Fitness

മാതളനാരങ്ങ ഇങ്ങനെ കഴിക്കൂ… രോഗങ്ങള്‍ പമ്പ കടക്കും

മാതള നാരങ്ങ തൈര് ചേര്‍ത്ത് കഴിച്ച് നോക്കൂ… നിങ്ങളുടെ രോഗങ്ങള്‍ പമ്പ കടക്കും. കരുത്തിനും ആരോഗ്യത്തിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് സഹായകരമാണ്. അല്‍പം മാതള നാരങ്ങ തൈര് ചേര്‍ത്ത് അല്‍പം മധുരവും ഇട്ട് കഴിക്കാവുന്നതാണ്. മധുരത്തിന്റെ അളവ് ഒരിക്കലും വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പലപ്പോഴും ശരീരം തളരുകയും രോഗങ്ങള്‍ ഒരുമിച്ച് ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് മാതള നാരങ്ങ ശീലമാക്കാം. അല്‍പം മാതള നാരങ്ങയില്‍ തൈര് മിക്സ് ചെയ്ത് കഴിച്ചാല്‍ രോഗങ്ങളെ അടുത്തേക്ക് പോലും എത്താന്‍ അനുവദിക്കുകയില്ല.

ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ് ഡിപ്രഷന്‍. ഇനി അതില്‍ നിന്ന് മോചനം നേടാന്‍ മാതള നാരങ്ങ സഹായിക്കും. ഇതിലുള്ള എസ്സന്‍ഷ്യല്‍ ഓയില്‍ ഡിപ്രഷനെ ഇല്ലാതാക്കുന്നു. തൈര് മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല സ്‌ട്രെസ്സ് പോലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാനും മാതള നാരങ്ങക്ക് കഴിയുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മാതള നാരങ്ങ സഹായിക്കുന്നു. ഇത് രക്തധമനികളിലെ കൊഴുപ്പിനെ ഇല്ലാതാക്കി രക്തം നല്ലതു പോലെ ശരീരത്തിന്റെ എല്ലാം ഭാഗത്തേക്കും എത്താന്‍ സഹായിക്കുന്നു. ഇത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കും. മാത്രമല്ല പക്ഷാഘാതത്തിനും പരിഹാരം നല്‍കുന്നു. തൈര് മിക്സ് ചെയ്ത് കഴിക്കുന്നത് കൊഴുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന്റെ എല്ലാം തരത്തിലുള്ള അസ്വസ്ഥകളേയും ഇല്ലാതാക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മാതള നാരങ്ങ കേമനാണ്. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ദിവസവും മാതള നാരങ്ങ ശീലമാക്കാം. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് മാതള നാരങ്ങയും തൈരും. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അല്‍പം തൈരും മാതള നാരങ്ങയും കൊണ്ട് ദഹനത്തെ സുഗമമാക്കുന്നതിന് കഴിയുന്നു. ഇതിലുള്ള വിറ്റാമിന്‍ ബിയാണ് ദഹനത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ മാതള നാരങ്ങ സ്ഥിരമായി കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button