Latest NewsIndia

പെണ്‍കുട്ടിയെ ടെറസിൽ നിന്ന് തള്ളിയിട്ടു; സംഭവം പീഡന ശ്രമം തടഞ്ഞതിനെ തുടർന്ന്

ഷാജഹാന്‍പുര്‍: പീഡന ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ യുവാവ് ടെറസിനു മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് ദാരുണമായ സംഭവം നടന്നത്. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയ്ക്കു നേരെയാണ് അയല്‍വാസിയായ യുവാവാണ് അതിക്രമം കാണിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വെയ്ക്കുകയും പീഡന ശ്രമം തടയുകയും ചെയ്തതില്‍ ക്ഷുബിതനായ യുവാവ് പെണ്‍കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം യുവാവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button