Latest NewsNewsIndia

കാശ്മീരില്‍ വിഘടനവാദി നേതാക്കളെ ജയിലിലടച്ചതില്‍ പ്രതിഷേധം ശക്തം; ശ്രീനഗറിലെ പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാശ്മീര്‍: കശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. തുടര്‍ന്ന് ജമ്മുകാശ്മീരില്‍ സുരക്ഷ സന്നാഹം ശക്തമാക്കി. എന്നാല്‍ അതേസമയം പ്രത്യേക പദവി എടുത്തുക്കളയുന്ന ഏത് നീക്കവും തടയുമെന്ന് വിഘടനവാദി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി. കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുകയാണ്.

സുരക്ഷ പരിഗണിച്ച് നൂറ്റിയന്‍പതില്‍പ്പരം വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചതില്‍ പ്രതിഷേധം ശക്തമാണ്. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ മൂന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ജമ്മു കശ്മീര്‍ രാജ്ഭവന്‍ അറിയിച്ചു. നൂറ് കമ്പനി അര്‍ധസൈന്യത്തെ അധികമായി താഴ്‌വാരത്ത് വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഭൂരിഭാഗം മേഖലകളിലും നിരോധാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാണ്. കശ്മീരികളെ ഭീതിയിലാഴ്ത്തി പീഡിപ്പിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററില്‍ ചോദിച്ചു. അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button