Latest NewsKerala

പി.ജെ ജോസഫിന്റെ നിലപാട്: കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്ന് ചെന്നിത്തല

രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫിന്റെ നിലപാട് പുറത്തു വന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം കേരള കോണ്‍ഗ്രസിനും ഉണ്ടെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ സീറ്റ് ആവശ്യപ്പെട്ടു എന്നു കരുതി കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്നും ചെന്നിത്തല അറിയിച്ചു. സീറ്റ് വിഭജന വിഷയത്തില്‍ കേരള കോണ്‍ഗ്രസുമായി നാളെ ഉച്ചയ്ക്ക് ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു കഴിഞ്ഞെന്നും ആഗ്രഹം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റ് കിട്ടണം. രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button