Latest NewsKeralaIndia

കര്‍ഷക ആത്മഹത്യയില്‍ കേരളം മുന്നോട്ട് , കഴിഞ്ഞ അഞ്ചുമാസത്തിനിടെ ജീവനൊടുക്കിയത് 14 കര്‍ഷകര്‍

അഞ്ചുമാസത്തിനകം ഇടുക്കിയില്‍ ഏഴും വയനാട്ടില്‍ ആറും കണ്ണൂരില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്.

തിരുവനന്തപുരം:സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകൂടുന്നു. സര്‍ക്കാര്‍ 1000 ദിവസം തികയ്ക്കുമ്പോള്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണവും കൂടുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം . ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. അഞ്ചുമാസത്തിനകം ഇടുക്കിയില്‍ ഏഴും വയനാട്ടില്‍ ആറും കണ്ണൂരില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്.

കാര്‍ഷികമേഖല പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നടിഞ്ഞപ്പോഴാണ് കര്‍ഷകര്‍ ദുരിതക്കയത്തിലായത്. വെള്ളപ്പൊക്കത്തില്‍ 5.91 ലക്ഷം ഏക്കറിലെ കൃഷി നശിച്ച്‌ 18,545 കോടി നഷ്ടമുണ്ടായി. കൂടുതല്‍ നാശം സുഗന്ധവ്യഞ്ജന വിളക്കാണ്; 9753 കോടി. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ 3.05 ലക്ഷം കര്‍ഷകരാണ് അപേക്ഷ നല്‍കിയത്. പ്രളയബാധിതപ്രദേശങ്ങളിലെ സഹകരണ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എടുത്ത കാര്‍ഷികവായ്പകള്‍ക്ക് 2018 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, പ്രളയ ശേഷവും ബാങ്കുകള്‍ ജപ്തി നടപടി സ്വീകരിച്ചതായി സര്‍ക്കാറിന് പരാതി ലഭിച്ചു. വടക്കേ ഇന്ത്യയിൽ കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമ്പോൾ കേരളത്തിൽ ഇടത്‌ സർക്കാർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button