Latest NewsKerala

ലോക്‌സഭയിലേയ്ക്ക് മത്സരിക്കണം: താല്‍പര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുട്ടുണ്ട്. ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് വ്യക്തമാക്കി.

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് പി.ജെ ജോസഫ്. കെ.എം. മാണി വഴങ്ങിയാലും ഇല്ലെങ്കിലും കോട്ടയം സീറ്റില്‍ മത്സരിക്കാനാണ് പി.ജെ. ജോസഫിന്റെ തീരുമാനം.

അതേസമയം കേരള കോണ്‍ഗ്രസുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button