Latest NewsHealth & Fitness

വയസ് 65 കഴിഞ്ഞോ? എങ്കില്‍ നിങ്ങള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

 

പ്രായമായി കഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തില്‍ നല്ല ശ്രദ്ധ വേണം. പ്രായമായാല്‍ പോഷക ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രായമായവരില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം കൂടി വരുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. 65 വയസ് കഴിഞ്ഞവര്‍ കലോറി കുറവുള്ളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ എല്ലുകള്‍ക്ക് കൂടുതല്‍ ബലം കിട്ടും, കാല്‍, കൈ, അടിവയറ് എന്നിവിടങ്ങളിലെ കൊഴുപ്പ് കരിച്ച് കളയാന്‍ സഹായിക്കുന്നുവെന്ന് പ്രൊഫ. ക്രിസ്റ്റന്‍ ബാവേഴ്‌സ് പറയുന്നു. പ്രായമാകുന്തോറും വ്യായാമം ചെയ്യാനുള്ള ഉന്മേഷം കുറഞ്ഞുവരുന്നു.

50 വയസ്സിനുമുകളിലുള്ളവര്‍ രാവിലെ അരമണിക്കൂര്‍ നടക്കാന്‍ സമയം കണ്ടെത്തണമെന്നും ക്രിസ്റ്റന്‍ പറയുന്നു. വ്യായാമം ഇല്ലാത്തവര്‍ കലോറി കുറവുള്ള ആഹാരം കഴിക്കുന്നതാണ് നല്ലത്. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകുന്നു. കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു

പ്രായമായവര്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, പയര്‍പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായകമാകുന്നു. പ്രായമായവരില്‍ കാത്സ്യത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. കാത്സ്യത്തിന്റെ കുറവുമൂലം എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പാലില്‍ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഉറങ്ങുന്നതിന് മുമ്പായി ചെറുചൂടുള്ള ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിനും ആവശ്യമുള്ള കാത്സ്യം ശരീരത്തിന് ലഭിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മികമായ തോതില്‍ മീന്‍, കല്ലുമക്കായ, മുട്ടയുടെ വെള്ള എന്നിവയും കഴിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button