Latest NewsKerala

ഹര്‍ത്താല്‍ ആക്രമങ്ങൾ : മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആക്രമങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. അടുത്തമാസം 14ന് തിരുവനന്തപുരത്താണ് യോഗം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ മിന്നൽ ഹർ‍ത്താലിനെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. സ്വമേധയാ കേസെടുത്ത ഡിവിഷൻ ബെഞ്ച്, ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും ഉത്തരവിട്ടു.

ഹർത്താലിൽ അക്രമം ഉണ്ടായാൽ അതിന്‍റെ ദൃശ്യങ്ങൾ കൈമാറണമെന്നും കോടതി നി‍ർദേശിച്ചു. മിന്നൽ ഹർത്താലുകൾ വാർത്തയാക്കുമ്പോൾ ഇത് നിയമവിരുദ്ധമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഓ‍ർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button