Latest NewsFood & Cookery

രുചികരമായ ബ്രഡ് പിസ്സ തയ്യാറാക്കാം

പിസ്സ നമ്മളേവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനാകുന്ന ബ്രഡ് പിസ്സ കഴിച്ചിട്ടുണ്ടോ? രുചികരമായ ബ്രഡ് പിസ്സ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

ബ്രഡ് 6 പീസ്
മുട്ട 4 എണ്ണം
ക്യാപ്‌സിക്കം 1/2 കപ്പ്
ക്യാരറ്റ് 1 1/2 കപ്പ്
ബീന്‍സ് 1 1/2 കപ്പ്
സ്പ്രിങ് ഒണിയന്‍ 1 1/2 കപ്പ്
കാബേജ് 1 1/2 കപ്പ്
പച്ചമുളക് 2 എണ്ണം
മോസറില്ല ചീസ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ചട്ടിയില്‍ എണ്ണ ചൂടാക്കാം. ഇനി പച്ചക്കറികള്‍ എല്ലാം വഴറ്റാം. ഉപ്പും പച്ചമുളകും ചേര്‍ത്ത് കൊടുക്കാം. ഇനി നാല് മുട്ടയും പൊട്ടിച്ച് ഒഴിച്ച് ചിക്കി എടുക്കുക. ബേക്കിംഗ് ട്രേയില്‍ ബ്രഡ് കഷ്ണങ്ങള്‍ നിരത്തി വയ്ക്കാം. മുകളില്‍ മുട്ടയുടെ കൂട്ട് നിരത്താം. അതിന്റെയും മുകളില്‍ ചീസിട്ട് കൊടുക്കാം. ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യാം. ശേഷം 10 മിനിറ്റ് ബേക്ക് ചെയ്യാം.

Tags

Post Your Comments

Related Articles


Back to top button
Close
Close