Latest NewsNewsBusiness

പിസ്സ വിപണിയിൽ മത്സരം ശക്തം! വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് പിസ്സ ബ്രാൻഡുകൾ

വിൽപ്പനക്കുറവ് പരിഹരിക്കാൻ വില കുറച്ചും, കൂടുതൽ ഷോപ്പുകൾ തുറന്നും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പിസ്സ ബ്രാൻഡുകൾ

പിസ്സ വിപണിയിൽ മത്സരം ശക്തമായതോടെ, വമ്പൻ കിഴിവുകളുമായി എത്തിയിരിക്കുകയാണ് ഡോമിനോസ് അടക്കമുള്ള പിസ്സ ബ്രാൻഡുകൾ. ക്രിക്കറ്റ് വേൾഡ് കപ്പ് ഓഫറായി ലാർജ് പിസ്സ നിരക്കുകളിൽ വലിയ കിഴിവ് ഡോമിനോസ് പ്രഖ്യാപിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ലാർജ് പിസ്സയുടെ വില 799 രൂപയിൽ നിന്ന് 499 രൂപയായും, നോൺ വെജിറ്റേറിയൻ ലാർജ് പിസ്സയുടെ വില 919 രൂപയിൽ നിന്നും 549 രൂപയായുമാണ് കുറച്ചിരിക്കുന്നത്. ഇതിനോടൊപ്പം ‘ഹൗസാറ്റ്50’ ഓഫർ പ്രകാരം, 50 ശതമാനത്തോളം ഫ്ലാറ്റ് ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.

ടോസിൻ, സൗത്ത് കൊറിയയുടെ ഗോ പിസ്സ, ലിയോസ് പിസേറിയ, മോജോ പിസ, ഓവൻ സ്റ്റോറി, ലാം പിനോസ് തുടങ്ങിയ പുതിയ ബ്രാൻഡുകളുടെ കടന്നുവരവാണ് പിസ്സ വിപണിയിൽ മത്സരം ശക്തമാക്കിയത്. ഇതിനുപുറമേ, നിരവധി പ്രാദേശിക ബ്രാൻഡുകളും മത്സരത്തിനായി ഉണ്ട്. വിൽപ്പനക്കുറവ് പരിഹരിക്കാൻ വില കുറച്ചും, കൂടുതൽ ഷോപ്പുകൾ തുറന്നും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പിസ്സ ബ്രാൻഡുകൾ. കടുത്ത മത്സരം നിലനിൽക്കുന്നതിനെ തുടർന്ന് പിസ്സ ഹട്ട്, കെഎഫ്സി എന്നിവയെല്ലാം വിൽപ്പനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: കേരള സൂറിസം വളരണമെങ്കിൽ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങണം?: ഇ.പി ജയരാജനെ വേദിയിലിരുത്തി ഷൈൻ ടോം ചാക്കോയുടെ പ്രസംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button