Latest NewsNewsIndiaBusiness

ഡോമിനോസ് പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട, കാരണം അറിയാം

ഫുഡ് ഡെലിവറിക്ക് സൊമാറ്റോയും സ്വിഗ്ഗിയും 20 മുതൽ 30 ശതമാനം വരെയാണ് കമ്മീഷൻ ഈടാക്കുന്നത്

ഡോമിനോസ് പിസ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓർഡർ ചെയ്യുന്നവർക്ക് നിരാശ നൽകുന്ന വാർത്ത എത്തിയിരിക്കുകയാണ്. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡോമിനോസ് പിസ വാങ്ങാൻ സാധിക്കില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഡോമിനോയുടെ ഹോൾഡിംഗ് സ്ഥാപനമായ ജൂബിലന്റ് ഫുഡ് വർക്ക്സിന്റെ തീരുമാന പ്രകാരമാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്.

റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജൂബിലന്റ് ഫുഡ് വർക്ക്സ്, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നൽകിയ രഹസ്യ ഫയലിംഗിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. നിലവിൽ, ഫുഡ് ഡെലിവറിക്ക് സൊമാറ്റോയും സ്വിഗ്ഗിയും 20 മുതൽ 30 ശതമാനം വരെയാണ് കമ്മീഷൻ ഈടാക്കുന്നത്. ഇനിയും കമ്മീഷൻ നിരക്കുകളിൽ വർദ്ധനവ് ഉണ്ടായാൽ ജൂബിലന്റ് ബിസിനസുകൾ ഓൺലൈൻ റെസ്റ്റോറന്റ് പ്ലാറ്റ്ഫോമുകളോട് വിട പറയുകയും അതേസമയം, ഇൻ-ഹൗസ് ഓർഡറിംഗ് സിസ്റ്റത്തിലേക്ക് മാറാനും സാധ്യതയുണ്ട്.

Also Read: പനിക്ക് ചികിൽസിക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി: ഒടുവിൽ ശസ്ത്രക്രിയ

കമ്മീഷനുകൾ വർദ്ധിപ്പിച്ചാൽ ഭക്ഷണത്തിന്റെ വില ഉയർത്തേണ്ടി വരുമെന്ന് ജൂബിലന്റ് അറിയിച്ചിട്ടുണ്ട്. നിലവിൽ, സൊമാറ്റോക്കെതിരെയും സ്വിഗ്ഗിക്കെതിരെയും നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഉപഭോക്തൃ പരാതികളെ തുടർന്ന് ഇരു കമ്പനികളോടും കേന്ദ്ര സർക്കാർ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button