KeralaLatest News

ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്‍

അടിമാലി: :ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് വീട് നിര്‍മിയ്ക്കാന്‍ നടപടി സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഇതിനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതുവരെ കൈവശരേഖ ഇല്ലാത്തവര്‍ക്ക് ഭവന നിര്‍മാണത്തിന് അപേക്ഷ നല്‍കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അടിമാലി പഞ്ചായത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയത്തിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഈ സര്‍ക്കാര്‍ ഭവന നിര്‍മാണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. അടിമാലിയില്‍ 217 പേര്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റാണ് നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ 169 പേരെയാണ് ആദ്യഘട്ടത്തില്‍ താമസിപ്പിക്കുന്നത്. ഇവിടെ താമസിക്കുന്നവര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button