Latest NewsIndia

പ്രധാനമന്ത്രിക്ക് കൂടി സല്യൂട്ട് നല്‍കൂ – രാഹുലിനോട് അനുപം ഖേര്‍

ന്യൂഡല്‍ഹി :  ഇന്ത്യന്‍ സെെന്യം ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് സല്യൂട്ടടിട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയെ ക്കൂടി സല്യൂട്ട് ചെയ്യാമെന്ന് നടന്‍ നടന്‍ അനുപം ഖേര്‍. പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനക്ക് നിരവധി നേതാക്കളാണ് അഭിനന്ദനം അര്‍പ്പിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സ് പൈലറ്റുമാര്‍ക്ക് എന്റെ സല്യൂട്ട് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ത്രീവ്രവാദികള്‍ തമ്പടിച്ചിരുന്ന മൂന്ന് കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യന്‍ സെെന്യം മിന്നലാക്രമണം നടത്തിയത് . ഇസ്രായേലി സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പഴുതടച്ച ആക്രമണ പദ്ധതിയായിരുന്നു. പാക്കിസ്ഥാന്‍റെ എഫ് 16 വിമാനങ്ങള്‍ എതിരെ അക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും മിറാഷ് വിമാനവ്യൂഹത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. മിന്നലാക്രമണത്തില്‍ ഇന്ത്യയുടെ ഒരാള്‍ക്കുപോലും തരി പോറലേല്‍ക്കാതെയാണ് ബാലക്കോട്ടിലെ ഭീകര താവളം തരിപ്പണമാക്കി തിരികെ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button