Latest NewsIndia

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ; അതിർത്തിയിലെ ഭീകര ക്യാമ്പുകൾ പൂർണമായും തകർത്തു

കശ്മീർ : പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ പൂർണമായും ഇന്ത്യ തകർത്തു. പാക് അധീന കശ്മീരിൽ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തിൽ പങ്കെടുത്തത്.പുലർച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ട് ചെയ്തു.1000 കിലോ ബോംബുകൾ ക്യാമ്പുകൾക്ക് നേരെ വർഷിച്ചു.വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങൾ പുറത്തുവിട്ടത് എഎൻഐ യാണ്.

ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങാളാണ് തകർത്തതെന്ന് റിപ്പോർട്ട്. ആക്രമണം നാല് മേഖലകളിലാണ് നടന്നത്. ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ആക്രമണത്തിൽ 300മുതൽ 200 പേർ വരെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാൽ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മു​സ​ഫ​ര്‍​ബാ​ദ് സെ​ക്ട​റി​ല്‍ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ പാ​ക് അ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തി​യ​തെ​ന്നും ത​ങ്ങ​ളു​ടെ സൈ​നി​ക​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ ഇ​ന്ത്യ​ന്‍ നീ​ക്ക​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പാ​ക് സേ​നാ വ​ക്താ​വ് മേ​ജ​ര്‍ ജ​ന​റ​ല്‍ ആ​സി​ഫ് ഗ​ഫൂ​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button