Latest NewsWomen

ഈ ഇരുപത്തെട്ടുകാരി വ്യത്യസ്തമായ മോഡല്‍; കാരണമിങ്ങനെ

സാധാരണഗതിയിലായി സൗന്ദര്യസംരക്ഷണം തന്നെ ജീവിതത്തിലെ പ്രധാന പരിപാടിയായി കൊണ്ടുനടക്കുന്നവരാണ് മോഡല്‍സ്. അങ്ങനെയാണ് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നതും. മോഡലിംഗോ അഭിനയമോ ഒക്കെ പോലുള്ള സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജോലികള്‍ മാത്രം ചെയ്യുന്നവര്‍, വെയിലുകൊള്ളാനോ തിരക്കുള്‍ക്കിടയില്‍ ഇറങ്ങിനടക്കാനോ മടിയുള്ളവര്‍… അങ്ങനെ പോകും നമ്മുടെ സങ്കല്‍പങ്ങള്‍. എന്നാല്‍ ഈ സങ്കല്‍പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് മിസ് ജര്‍മ്മനി 2019 ആയി തെരഞ്ഞെടുക്കപ്പെട്ട നദൈന്‍ ബേര്‍ണയ്സ്. കാരണം നദൈന്റെ ജോലി തന്നെയാണ്.

നദൈന്‍ അസ്സലൊരു പോലീസുകാരിയാണ്. സ്വന്തം ജോലി തന്നെയാണ് നദൈനെ ധൈര്യവതിയാക്കി പരുവപ്പെടുത്തിയെടുത്തത്. സൗന്ദര്യമത്സരത്തിനെത്തിയ പൊലീസുകാരി! കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വെക്കുകയാണ്. സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയാണ് ഇരുപത്തിയെട്ടുകാരിയായ നദൈന്‍. മിസ് ജര്‍മ്മനി പട്ടത്തിനായി മത്സരിച്ച 15 പേരില്‍ ഏറ്റവും പ്രായമേറിയ മത്സരാര്‍ത്ഥിയും നദൈനായിരുന്നു. മറ്റ് സൗന്ദര്യമത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിസ് ജര്‍മ്മനിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ വോട്ട് ഏറ്റവുമധികം ലഭിക്കുന്നയാളാണ് മിസ് ജര്‍മ്മനി പട്ടത്തിന് അര്‍ഹയാവുക. ഇനി അടുത്ത ഒരു വര്‍ഷത്തേക്ക് മിസ് ജര്‍മ്മനി നദൈന്‍ ആണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close