CinemaLatest NewsEntertainment

രാക്ഷസന്റെ തെലുങ്കുപതിപ്പില്‍ മലയാളി യുവതാരം നായികയാകുന്നു

കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമായിരുന്ന രാക്ഷസന്‍.തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായം സ്വന്തമാക്കി. തമിഴില്‍ മാത്രമല്ല മലയാളവും ചിത്രത്തെ ഏറ്റെടുത്തിരുന്നു. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി.അമല പോളായിരുന്നു ചിത്രത്തിലെ നായിക.

രാക്ഷസന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോളിന് പകരം അനുപമ പരമേശ്വരനാണ് നായികയാകുന്നത്.ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെന്നും പിന്നീട്അനുപമയിലെത്തുകയായിരുന്നു.രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആക്‌സസ് ഫിലിം ഫാക്ടറിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button