KeralaMollywoodLatest NewsNewsIndiaEntertainment

അനുപമയുടെ കല്യാണം സമൂഹമാധ്യമങ്ങളിൽ പലതവണ കഴിഞ്ഞതല്ലേ; വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ

ഇന്നു രാവിലെ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ന്യൂസ് മലയാളത്തിന്റെ പ്രിയനടി അനുപമ പരമേശ്വരന്റെ വിവാഹമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയാണ് വരനെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി അനുപമയുടെ മാതാവ് സുനിത പരമേശ്വരൻ. തൽക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

”അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളിൽ പലതവണ കഴിഞ്ഞതല്ലേ. അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ ഇരുവരും അൺഫോളോ ചെയ്തെന്നാണു തോന്നുന്നത്. – സുനിത പറഞ്ഞു.

read also:ഉറക്കത്തിനിടയിൽ ശരീരം മുഴുവന്‍ തീപടര്‍ന്ന് പുറത്തേക്കോടിയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പിന്നാലെ പാഞ്ഞ് ഭാര്യ

ബുമ്രയും അനുപമയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി. അനുപമ ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി രാജ്കോട്ടിലാണ്. ഇന്നു രാവിലെ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button