Latest NewsInternational

പാകിസ്ഥാന്‍ ഇന്ത്യയുമായി നേര്‍ക്ക് നേരെ നിന്നുള്ള യുദ്ധത്തിന് മുതിരില്ലെന്ന് റിപ്പോര്‍ട്ട്

ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ അംഗീകാരം

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ ഇന്ത്യയുമായി നേര്‍ക്ക് നേരെ നിന്നുള്ള യുദ്ധത്തിന് മുതിരില്ലെന്ന് റിപ്പോര്‍ട്ട് . അതേസമയം, പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഒളിപ്പോര് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തത്കാലം ഇന്ത്യയ്ക്കുനേരെ അതിര്‍ത്തി കടന്നുള്ള സാഹസത്തിന് തങ്ങള്‍ തയ്യാറല്ലെന്നാണ് പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത് . ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും സൈനികവക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂറും ചൊവ്വാഴ്ച രാവിലെതന്നെ സ്ഥിരീകരിച്ചിരുന്നു. ഇസ്‌ലാമാബാദിനടുത്തുള്ള ബാലാകോട്ടിലല്ല, പാക് അധിനിവേശ കശ്മീരിലെ ബാലാകോട്ടിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. .സൈനികമായും നയതന്ത്രതലത്തിലും ഇതുവരെ മേല്‍ക്കൈ ഇന്ത്യയ്ക്കാണ്. ഭീകരകേന്ദ്രം തകര്‍ക്കാന്‍ നടത്തിയ അതിര്‍ത്തിലംഘനത്തെ വിദേശരാജ്യങ്ങളൊന്നും അപലപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതിര്‍ത്തിക്കുള്ളില്‍ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവ് ഇന്ത്യ പാകിസ്താനും അമേരിക്കയ്ക്കും നേരത്തേ നല്‍കിയതാണ്. എന്നിട്ടും പാകിസ്താന്റെ ഭാഗത്തുനിന്നോ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നോ നടപടിയുണ്ടായില്ല. വ്യോമാക്രമണത്തെ സൈനിക നടപടിയായിട്ടല്ല മറിച്ച് ഭീകരാക്രമണം മുന്‍കൂറായി തടയാനുള്ള സൈനികേതര നടപടിയായിട്ടാണ് ഇന്ത്യ വിശേഷിപ്പിച്ചത്്. വിദേശകാര്യ സെക്രട്ടറിയിലൂടെ അക്കാര്യം വ്യക്തമാക്കിയതും സൈനികനീക്കമോ യുദ്ധമോ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന സൂചന നല്‍കാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button