Latest NewsInternational

ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി

ഇസ്ലാമാബാദ്: പാകിസ്താന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി. ഇതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന സമ്മേളനത്തില്‍ നിന്ന് പാക് പിന്‍മാറി. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. എന്നാല്‍ ഇന്ത്യയെ ഒഴിവാക്കണമെന്ന ആവശ്യം പാക് മുന്നോട്ട് വെച്ചെങ്കിലും യുഎഇ തള്ളുകയായിരുന്നു.

പാകിസ്താനുമായുള്ള പ്രശ്നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ രാവിലെ വ്യക്തമാക്കിയിരുന്നു. ജയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. നടന്ന ആക്രമണങ്ങളൊന്നും പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button