Latest NewsInternational

പാകിസ്ഥാനെ തീര്‍ത്തും ഒറ്റപ്പെടുത്തി ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം : പാകിസ്ഥാനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു

അബുദാബി : ഇന്ത്യ-പാക് മേഖലയിലെ സംഘര്‍ഷം അന്താരാഷ്ട്രതലങ്ങളിലും പ്രതിഫലിയ്ക്കുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള പാക് നടപടി ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രതിഫലിച്ചു. ഇതിന്റെ ഫലമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ പാകിസ്ഥാനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നത്. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് നടപടി.

കുവൈത്ത് എയര്‍വേയ്‌സിന്റെ ലാഹോര്‍, ഇസ്‌ലാമാബാദ് സര്‍വിസുകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. കുവൈത്ത് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്‍ തങ്ങളുടെ വ്യോമ മേഖല അടച്ചതിനെ തുടര്‍ന്നാണ് സര്‍വിസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൗദിയയുടെ തീരുമാനം. ഇന്ത്യയുമായി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല പാകിസ്ഥാന്‍ അടച്ചത്. സര്‍വീസുകള്‍ എന്ന് പുരാരംഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button